Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Book Release

പ​യ്യ​ന്നൂ​ർ സി​പി​എം ഫ​ണ്ട് വി​വാ​ദം; ‘നേ​തൃ​ത്വ​ത്തെ അ​ണി​ക​ൾ തി​രു​ത്ത​ണം’ പു​സ്ത​കം ഇ​ന്നി​റ​ങ്ങും

ക​​​​ണ്ണൂ​​​​ര്‍: പ​​​​യ്യ​​​​ന്നൂ​​​​രി​​​​ലെ ധ​​​​ന​​​​രാ​​​​ജ് ര​​​​ക്ത​​​​സാ​​​​ക്ഷി ഫ​​​​ണ്ടി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ട് ആ​​​​രോ​​​​പി​​​​ച്ച് സി​​​​പി​​​​എം നേ​​​​തൃ​​​​ത്വ​​​​ത്തെ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ലാ​​​​ക്കി​​​​യ മു​​​​ൻ നേ​​​​താ​​​​വ് വി. ​​​​കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍റെ ‘നേ​​​​തൃ​​​​ത്വ​​​​ത്തെ അ​​​​ണി​​​​ക​​​​ൾ തി​​​​രു​​​​ത്ത​​​​ണം’ എ​​​​ന്ന പു​​​​സ്ത​​​​കം ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്യും. അ​​​​തേ​​​​സ​​​​മ​​​​യം, പു​​​​സ്ത​​​​കം ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് ക​​​​ണ​​​​ക്കു​​​​ക​​​​ൾ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ സി​​​​പി​​​​എ​​​​മ്മി​​​​നെ ഗ്ര​​​​ന്ഥ​​​​ക​​​​ർ​​​​ത്താ​​​​വ് വെ​​​​ല്ലു​​​​വി​​​​ളി​​​​ച്ചു.

പു​​​​സ്ത​​​​ക​​​​ത്തി​​​​ൽ ഫ​​​​ണ്ട് വെ​​​​ട്ടി​​​​പ്പ് അ​​​​ക്ക​​​​മി​​​​ട്ട് പ്ര​​​​തി​​​​പാ​​​​ദി​​​​ക്കു​​​​ന്നു​​​​ണ്ട്. പു​​​​സ്ത​​​​കം പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ​​​​ശേ​​​​ഷം അ​​​​തി​​​​ലു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ൾ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ജ​​​​ന​​​​ങ്ങ​​​​ളെ ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ക​​​​ള്ള​​​​ക്ക​​​​ണ​​​​ക്കു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​ക്കാ​​​​നാ​​​​ണ് സി​​​​പി​​​​എം നീ​​​​ക്ക​​​​മെ​​​​ന്ന് കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ൻ പ​​​​റ​​​​ഞ്ഞു.

ര​​​​ക്ത​​​​സാ​​​​ക്ഷി ഫ​​​​ണ്ടി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ൾ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ​​​​യും ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ​​​​യും പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ​​​​ക്ക് മ​​​​റു​​​​പ​​​​ടി​​​​യാ​​​​യാ​​​​ണ് വി. ​​​​കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ൻ നേ​​​​തൃ​​​​ത്വ​​​​ത്തെ വെ​​​​ല്ലു​​​​വി​​​​ളി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വി. ​​​​കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍റെ വെ​​​​ല്ലു​​​​വി​​​​ളി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്തി​​​​യ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് കണക്കു പുറത്തുവി ടാൻ മ​​​​ന​​​​സി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ക​​​​ര​​​​ണം.

എന്നാൽ, അ​​​​ഞ്ചു വ​​​​ര്‍​ഷ​​​​ത്തോ​​​​ള​​​​മാ​​​​യി ഫ​​​​ണ്ട് തി​​​​രി​​​​മ​​​​റി വി​​​​ഷ​​​​യം പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ളി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്തി​​​​ട്ടും ത​​​​ന്നെ ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ പോ​​​​ലു​​​​മു​​​​ള്ള ഒ​​​​രു ക​​​​ണ​​​​ക്ക് പാ​​​​ർ​​​​ട്ടി ​​​​ക​​​​മ്മി​​​​റ്റി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​ല്ല. ത​​​​ന്നെ പു​​​​റ​​​​ത്താ​​​​ക്കാ​​​​ന്‍ ചേ​​​​ര്‍​ന്ന ക​​​​മ്മി​​​​റ്റി​​​​ക്ക് ശേ​​​​ഷം ചേ​​​​ര്‍​ന്ന ഏ​​​​രി​​​​യ ക​​​​മ്മി​​​​റ്റി യോ​​​​ഗ​​​​ത്തി​​​​ലും ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് അ​​​​റി​​​​ഞ്ഞ​​​​തെ​​​​ന്നും കു​​​​ഞ്ഞി​​​​കൃ​​​​ഷ് ണ​​​​ൻ പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം പ​​​​യ്യ​​​​ന്നൂ​​​​ര്‍ ഗാ​​​​ന്ധി ​​​​പാ​​​​ര്‍​ക്കി​​​​ലാ​​​​ണ് പു​​​​സ്ത​​​​ക​​​​ത്തി​​​​ന്‍റെ പ്ര​​​​കാ​​​​ശ​​​​നം നി​​​​ശ്ച​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ചി​​​​ന്ത​​​​ക​​​​നും എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നും ക​​​​മ്യൂ​​​​ണി​​​​സ്റ്റ് സൈ​​​​ദ്ധാ​​​​ന്തി​​​​ക​​​​നു​​​​മാ​​​​യി​​​​രു​​​​ന്ന പ്ര​​​​ഫ.​​​​എം.​​​​എ​​​​ൻ. വി​​​​ജ​​​​യ​​​​ന്‍റെ മ​​​​ക​​​​ന്‍ ഡോ. ​​​​വി.​​​​എ​​​​സ്. അ​​​​നി​​​​ല്‍​കു​​​​മാ​​​​റി​​​​നു കോ​​​​പ്പി ന​​​​ല്‍​കി ജോ​​​​സ​​​​ഫ് സി. ​​​​മാ​​​​ത്യു പ്ര​​​​കാ​​​​ശ​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും. വി.​​​​എ​​​​സ്.​​​​ അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​നാ​​​​ണ് പു​​​​സ്ത​​​​കം സ​​​​മ​​​​ര്‍​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ര്‍​ദേ​​​​ശ​​​​മു​​​​ള്ള​​​​തി​​​​നാ​​​​ല്‍ പു​​​​സ്ത​​​​കപ്ര​​​​കാ​​​​ശ​​​​നം ന​​​​ട​​​​ക്കു​​​​ന്നി​​​​ട​​​​ത്ത് ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ​​​​യൊ​​​​രു​​​​ക്കു​​​​മെ​​​​ന്ന് പ​​​​യ്യ​​​​ന്നൂ​​​​ര്‍ ഡി​​​​വൈ​​​​എ​​​​സ്പി കെ. ​​​​വി​​​​നോ​​​​ദ് കു​​​​മാ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up